യൂട്യൂബ് ചാനലുകള്‍ കയ്യടക്കാന്‍ വ്യാപക ശ്രമം; നിരവധി പേരുടെ ചാനലുകള്‍ ഹാക്ക് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: യൂട്യൂബ് ചാനലുകള്‍ കയ്യടക്കാന്‍ വ്യാപകമായ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ നല്‍കുന്ന ചാനലുകള്‍ക്ക് നേരെയാണ് ഹാക്കിങ് ശ്രമങ്ങള്‍ കൂടുതലായും നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബ് ചാനലുകളേയും ഹാക്കിങ് ബാധിച്ചിട്ടുണ്ട്. ചാനലുകള്‍ നഷ്ടപ്പെട്ടതായി കാണിച്ച് നിരവധിയാളുകള്‍ ട്വിറ്ററിലൂടെ പരാതിയറിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഫിഷിങ് ഇമെയിലുകള്‍ ഉപയോഗിച്ച് യൂട്യൂബ് ക്രിയേറ്റര്‍മാരെ വ്യാജ ഗൂഗിള്‍ ലോഗിന്‍ പേജുകളില്‍ എത്തിക്കുകയും ഇതുവഴി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈക്കലാക്കുകയുമാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഒരു കൂട്ടം ഹാക്കര്‍മാര്‍ ഒന്നിച്ചിരുന്നാണ് ഇതിന് ശ്രമിക്കുന്നതെന്നും സെഡ് ഡി നെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഹാക്കര്‍മാര്‍ ഇമെയില്‍ സന്ദേശം വഴിയാണ് യൂട്യൂബ് ചാനലുടമകളെ ഗൂഗിളിന്റെ വ്യാജ ലോഗിന്‍ പേജിലെത്തിക്കുന്നത്. ഈ ലോഗിന്‍ പേജ് യഥാര്‍ഥമാണെന്ന് കരുതി ആളുകള്‍ തങ്ങളുടെ ഗൂഗിള്‍ ഐഡിയും പാസ്‌വേഡും നല്‍കും. അവ നേരെ എത്തുന്നത് ഹാക്കര്‍മാരുടെ കയ്യിലാവും. അക്കൗണ്ട് കയ്യടക്കാന്‍ അത് തന്നെ ധാരാളം.

Top