ട്രംപിനെ യൂട്യൂബ് വിലക്കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്. അതേസമയം ട്രംപിന്റെ ക്ലിപ്പുകള്‍ ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നതില്‍ നിന്ന് ട്രംപിന്‍റെ അഭിഭാഷകന്‍ റുഡി ഗുലിയാനിയേയും തടഞ്ഞതായിയും റിപ്പോർട്ട്‌ ഉണ്ട്. ട്രംപിന്റെ ചാനലിന് വിലക്ക് നീട്ടുമെന്ന് യൂട്യൂബ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് ചെയ്തിരിക്കുന്നത്. മൂന്ന് മില്യണ്‍ താഴെ സബ്‌ക്രൈബേഴ്‌സുള്ള ട്രംപിന്റെ ചാനലിന് കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് വിലക്ക് വീണത്. അക്രമത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ജെ. ട്രംപിന്റെ ചാനല്‍ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു..യൂട്യൂബ് വക്താവ് അറിയിച്ചു.

Top