കൊവിഡ് വാക്‌സിനെ കുറിച്ച് വ്യാജ പ്രചാരണം; നടപടിയുമായി യുട്യൂബ്

YouTube

യൂട്യൂബില്‍ കൊവിഡ് വാക്‌സിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ടും നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നടപടിയുമായി യൂട്യൂബ്. യൂട്യൂബില്‍ നിന്നും ഇത്തരത്തിലുള്ള വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നല്‍കുന്ന വിവരങ്ങളാണ് ഇതിന് ആധാരമായി എടുക്കുക. ഈ വിവരങ്ങള്‍ക്ക് വിരുദ്ധമായ വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.

വാക്സിന്‍ കുത്തിവെപ്പിനൊപ്പം മനുഷ്യരില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും, ജനങ്ങളെ കൊല്ലും, വന്ധ്യതയ്ക്ക് ഇടയാക്കും, തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി യൂട്യൂബിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്ന വിഡിയോകളെല്ലാം നിരോധിക്കും. കൊവിഡ് വൈറസ് ബാധിച്ചാല്‍ ചികിത്സ തേടേണ്ടതില്ലെന്നും കൊവിഡ് വന്നു പോയാല്‍ പ്രശ്‌നമില്ലെന്നും പ്രചരിപ്പിക്കുന്ന വിഡിയോകളും നീക്കം ചെയ്യും.

Top