യൂട്യൂബില്‍ അവഞ്ചേഴ്‌സ് ട്രെയ്‌ലറിനെ പിന്തള്ളി ‘ദില്‍ ബേചാര’ ട്രെയ്‌ലര്‍

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരാ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഇതിനോടകം നാല് കോടിയിലധികം കാഴ്ചക്കാരും നിരവധി ലൈക്കുകളും ആണ് ട്രെയ്‌ലറിന് ലഭിച്ചിട്ടുള്ളത്. യൂട്യൂബില്‍ ഇതുവരെ ഇറങ്ങിയ ട്രെയിലറുകളെ എല്ലാം പിന്തള്ളിക്കൊണ്ട് ലോക റെക്കോര്‍ഡ് ആണ് നേടിയിരിക്കുന്നത്.

36 ലക്ഷം ലൈക്കുകളാണ് ‘ഇന്‍ഫിനിറ്റി വാര്‍’ ട്രെയ്‌ലറിന് ലഭിച്ചിരുന്നതെങ്കില്‍ ദില്‍ ബേചാരയ്ക്ക് ഇതുവരെ ലഭിച്ചത് 70 ലക്ഷം ലൈക്കുകളാണ്. നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്തിനെ കൂടാതെ സെയ്ഫ് അലി ഖാന്‍, സഞ്ജന സാങ്കി എന്നിവരും വേഷമിടുന്നു.

എ.ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂലൈ 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. സുശാന്തിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി സബ്സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.

Top