ആന്‍ഡ്രോയ്ഡ് ആപ്പില്‍ 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ടുമായി യൂട്യൂബ്

ഡൽഹി: ആന്‍ഡ്രോയ്ഡ് ആപ്പില്‍ 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്. ഐഒഎസിൽ ഈ അപ്‌ഡേഷൻ നേരത്തെ ലഭ്യമായിരുന്നു. ഇതുവരെ 4കെ വീഡിയോ ആണെങ്കില്‍ പോലും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് കൂടിപ്പോയാല്‍ 1440 പി റെസല്യൂഷന്‍ വീഡിയോ മാത്രമേ ആസ്വദിക്കാന്‍ പറ്റിയിരുന്നുള്ളൂ. ഇതിലാണ് മാറ്റം വന്നിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് യൂട്യൂബ് ആപ്പില്‍ വീഡിയോയ്ക്ക് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ക്വാളിറ്റിയില്‍ മാറ്റം വരുത്താം. വീഡിയോ ക്വാളിറ്റി 2160 പിക്സല്‍ (4K HDR) സാധ്യമാണ്. 4കെയായി അപ്ലോഡായ വീഡിയോകള്‍ മാത്രമേ ഇത്തരത്തില്‍ കാണുവാന്‍ സാധിക്കൂ. യൂട്യൂബിലെ ഏറ്റവും കുറഞ്ഞ ക്വാളിറ്റി 144p60 HDR ആണ്.

ഫെബ്രുവരി 16ലെ അപ്ഡേറ്റിലൂടെ എല്ലാ ആന്‍ഡ്രോയ്ഡ് പതിപ്പിലും ഈ അപ്ഡേറ്റ് വന്നിട്ടുണ്ട്. ഇത് ലഭിക്കാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി. അടുത്തിടെ യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും, വീഡിയോ കാഴ്ചക്കാര്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയില്‍ ചില ഡിസൈന്‍ മാറ്റങ്ങള്‍ യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു.

Top