യൂട്യൂബിൽ നോക്കി കള്ളനോട്ട് അച്ചടിച്ചതിന് തമിഴ്നാട്ടിൽ യുവാക്കൾ അറസ്റ്റിൽ

മിഴ്‌നാട്ടിൽ കള്ളനോട്ട് അച്ചടിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറുമാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. യുട്യൂബ് നോക്കിയാണ് ഇവര്‍ കളളനോട്ടടിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഓട്ടോഡ്രൈവര്‍മാരായ ഇരുവരും കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് കള്ളനോട്ട് അടിച്ചതെന്നാണ് വിവരം.

മദ്യപിക്കാനായി ഒരു കടയിലെത്തിയതോടെയാണ് ഇവർ പിടിയിലായത്. കടയിലെ ജീവനക്കാരനോട് 500 രൂപ നല്‍കിയ ശേഷം മദ്യം വാങ്ങിവരാന്‍ നിര്‍ദേശിച്ചു.നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.

Top