വീട്ടമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

perambra

കണ്ണൂര്‍ : വീട്ടമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍. കുളപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിളയാങ്കോട് സ്വദേശികളായ വിപിന്‍ രാജ്, കൃഷ്ണ കിരണ്‍ എന്നിവരാണ് പരിയാരം പോലീസിന്റെ പിടിയിലായത്.

യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് യുവാക്കള്‍ അശ്ലീല ചിത്രം എഡിറ്റ് ചെയ്‌തുണ്ടാക്കിയത്. യുവാക്കളുടെ കൈയ്യില്‍ തന്റെ ഫോട്ടോയുണ്ടെന്ന് മനസിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top