ഡല്‍ഹിയില്‍ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് (25)എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ദീപക്കിനെ ഒന്നിലധികം തവണ ശരീരത്തില്‍ കുത്തുകയും തലയില്‍ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. അടുത്തുള്ള സിസിടിവിയില്‍ നിന്ന് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആക്രമണത്തിനൊടുവില്‍ ഗുരുതരാവസ്ഥയിലായ ദീപക്കിനെ ജിടിബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞു വരുകയാണെന്നും ഉടന്‍ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

Top