മാവേലിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടിയൂര്‍ ഗൗരിശങ്കരത്തില്‍ വിനയകുമാര്‍ (43) ആണ് മരിച്ചത്. വീട്ടില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബാങ്കില്‍ നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജോലി ഇല്ലാതിരുന്നതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി പറയുന്നു.

മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സിന് എതിര്‍വശം ശ്രീഗായത്രി എന്ന ഗ്രാഫിക്സ് ഡിസൈന്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

 

Top