മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം: മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് നിന്ന് ടാക്സിയില്‍ മലപ്പുറത്തേക്ക് വരികയായിരുന്ന റഷീദിനെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് റഷീദ് സഞ്ചരിച്ചിരുന്ന കാറിന് നേരെ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് സംഘം അപകടമുണ്ടാക്കിയതെന്ന് ടാക്സി ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. തൊട്ടുപിന്നാലെ റഷീദിന്റെ ബന്ധുക്കളുമുണ്ടായിരുന്നു. ഇവർ എത്തിയതോടെ നാലംഗ സംഘം റഷീദിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

 

Top