Youth -suicide- attempts – Netravati Express; Railway police -CASE- registered

ആലപ്പുഴ: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോട്ടയം റെയില്‍വേ പോലീസ് കേസെടുത്തു.

റെയില്‍വേ വസ്തുക്കള്‍ നശിപ്പിച്ചത് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ നിവാസ് (24) ആണ് ട്രെയിനിനുള്ളില്‍ ചൊവ്വാഴ്ച ഉച്ചയോടെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കൈക്കും മുഖത്തും സാരമായി പൊള്ളലേറ്റ യുവാവ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചൊവ്വാഴ്ച രാവിലെ 11.45 ഓടെ തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് കായംകുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

എസി കമ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ശുചിമുറിയില്‍ കയറിയാണ് പ്രതി തീകൊളുത്തിയത്. യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും അവസരോചിത ഇടപെടല്‍ മൂലം മറ്റ് കമ്പാര്‍ട്ട്‌മെന്റിലേക്ക് തീപടരുന്നത് ഒഴിവായി.

Top