പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ ഹക്കീമിൻ്റെ സുഹൃത്ത് ആക്രമിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top