ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു; മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണം

ആലപ്പുഴ: ആലപ്പുഴ ചന്തിരൂരില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂര്‍ സ്വദേശി ആല്‍ബിനാണ് (22) കുത്തേറ്റത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് യുവാവിനെ ആക്രമണമേറ്റതെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ചന്തിരൂര്‍ ക്ഷേത്രോത്സവത്തിനിടെയാണ് കഴിഞ്ഞ ദിവസം ആന വിരണ്ടോടിയത്. കുമുര്‍ത്തുപടി ദേവീക്ഷേത്രത്തില്‍ എത്തിച്ച തളയ്ക്കാട് ശിവ എന്ന ആനയാണ് വിരണ്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ അപകടമോ ഉണ്ടായിട്ടില്ല.

Top