“കോവിഡിനെതിരെ യുവാക്കൾ രംഗത്തിറങ്ങണം”- പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് രൂക്ഷമായി തുടരുന്ന കോവിഡ് വ്യാപനം തടയാൻ യുവാക്കൾ രംഗത്തിറങ്ങണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക സമിതി രൂപീകരിച്ച് കോവിഡ് പെരുമാറ്റച്ചട്ടം ജനങ്ങളിലെത്തിക്കാൻ യുവാക്കൾ ശ്രമിക്കണമെന്നും മോദി വ്യക്തമാക്കി.

“കർഫ്യൂവും, നിയന്ത്രണങ്ങളും പരമാവധി കുറയ്ക്കാനും സമ്പദ് വ്യവസ്ഥ മുന്നോട്ടു പോകാനും ഇതു സഹായിക്കും. കുട്ടികളും കോവിഡ് ചെറുത്തുനിൽപിൽ പങ്കാളികളാകണം. മുതിർന്നവർ പുറത്തു പോകരുതെന്ന് കുട്ടികൾ ഓർമിപ്പിക്കണം.ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നടപ്പാക്കിയത് ഇന്ത്യയാണ്. വൈകാതെ 18 വയസ്സു തികഞ്ഞ എല്ലാവർക്കും വാക്സീൻ ലഭ്യമാക്കും. സർക്കാർ ആശുപത്രികളിൽ തുടർന്നും വാക്സീൻ സൗജന്യമായിരിക്കും.”മോദി പറഞ്ഞു.

Top