വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്കു നേരെ യുവാവ് വെടിയുതിര്‍ത്തു

gun-shooting

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്കു നേരെ യുവാവ് വെടിവെച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 20 വയസ്സുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരു തേഗ് ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.

സഹപ്രവര്‍ത്തകനായ പ്രതീപാണ് പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടി വിസമ്മതിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

Top