കുഞ്ചാക്കോ ബോബന് നേരെയുണ്ടായ ആക്രമണ ശ്രമം: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

kunchakko boban

കൊച്ചി: കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസില്‍ കുഞ്ചാക്കോബോബനടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്.

Top