കെ ടി ജലീലിനു നേരെ കരിങ്കൊടി കാണിച്ച് യുവജന സംഘടനകള്‍

Kt Jaleel

മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച് യുവജന സംഘടനങ്ങള്‍. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധം.

വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top