ഗവര്‍ണര്‍ക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം.

കുസാറ്റിന്റെ പ്രധാന കവാടത്തിനു മുന്നില്‍ പ്രതിഷേധ പ്രകടനമായെത്തിയ യു.ഡി.എഫ്. യുവജന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

ഇതിനിടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു വഴിയിലൂടെ ഗവര്‍ണറെ പോലീസ് സര്‍വകലാശാലയിലെത്തിച്ചു. കാത്തു നിന്ന പ്രവര്‍ത്തകര്‍ വിവരമറിഞ്ഞതോടെ ഗോബാക്ക് വിളികളുമായി പിരിഞ്ഞു പോയി.

Top