യൂത്ത് ഒളിമ്പിക്‌സ്; ഷൂട്ടിങില്‍ സൗരഭ് ചൗധരിക്ക് സ്വര്‍ണം

ജക്കാര്‍ത്ത: 2018ലെ യൂത്ത് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു സൗരഭിന്റെ സ്വര്‍ണനേട്ടം. യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്.

നേരത്തെ വനിതകളുടെ 10 മീറ്റര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ സ്വര്‍ണം നേടിയിരുന്നു. സൗത്ത് കൊറിയയുടെ സങ് യുന്‍ഹോ വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്റെ സൊളാരി ജാന്‍സണ്‍ വെങ്കലവും സ്വന്തമാക്കി.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സൗരഭ് സ്വര്‍ണം കരസ്ഥമാക്കിയത്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സൗരഭ്.

Top