ഇടുക്കിയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ARREST

ഇടുക്കി: ഇടുക്കിയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ്‌ സ്ക്വാഡ് സംഘം തടിയമ്പാട് വിമലഗിരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തങ്കമണി-നായരുപാറ സ്വദേശിയായ അരണോലിൽ ജയിൻ മാത്യുവിനെ (23) രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

തടിയമ്പാട് മേഘലയിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെ ഉപയോഗം കൂടുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. എറണാകുളത്ത് നിന്നെത്തുന്നയാൾക്ക് കൈമാറ്റം നടത്തുന്നതിനായി കാത്തു നില്‍ന്നതിനിടെയാണ് ജയിൻ എക്സൈസിന്റെ വലയിലായത്.

Top