റാഫേല്‍ ഇടപാടില്‍ അന്വേഷണം ; ആവശ്യവുമായി ഡിവൈഎഫ്‌ഐയുടെ യുവജന മാര്‍ച്ച്

dyfi11

ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടിനെക്കുറിച്ച് പാര്‍ലമെന്ററി സമിതി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 27ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേല്‍ വിമാന ഇടപാട് എന്ന സംശയം ബലപ്പെടുത്തി കൊണ്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിയ്ക്കുകയാണ്. കരാറിലേക്ക് റിലയന്‍സ് ഗ്രൂപ്പിനെ കൊണ്ടു വന്നത് ഇന്ത്യന്‍ സര്‍ക്കാറാണ് എന്ന് കഴിഞ്ഞ ദിവസം മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഓളന്ദേ നടത്തിയ പ്രസ്താവന, മോദി സര്‍ക്കാരിന്റെ കപട മുഖം ഒരിക്കല്‍ പുറത്തു കൊണ്ടു വന്നിരിക്കുകയാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടരി അഭോയ് മുഖര്‍ജിയും പ്രസ്താവനയിലൂടെ അറിയിച്ചു.

പൊതുമേഖല കമ്പനിയായ എച്ച്എഎല്ലിനെ ഒഴിവാക്കി, രാജ്യ സുരക്ഷ പോലും അപകടത്തിലാക്കിക്കൊണ്ടാണ് റിലയന്‍സിന് കൊള്ളലാഭം കൊയ്യാന്‍ മോദിയും കൂട്ടരും റഫേല്‍ ഇടപാടില്‍ നിലപാട് സ്വീകരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഒരു വലിയ അഴിമതിക്ക് നേതൃത്വം നല്‍കുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് റാഫേല്‍ ഇടപാടിനെക്കുറിച്ച് സമഗ്രമായൊരു അന്വേഷണം പാര്‍ലിമെന്ററി സമിതി മുഖാന്തരം നടത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Top