പൗരത്വ ഭേദഗതി:കോഴിക്കോട് യൂത്ത് ലീഗ് സമരത്തില്‍ സംഘര്‍ഷം;എം.കെ.മുനീര്‍ അറസ്റ്റില്‍

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേതൃത്വം നല്‍കിയ എം.കെ മുനീര്‍ ഉള്‍പ്പടെയുള്ള 10 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് കൂടാതെ തിരുവനന്തപുരത്തും , മലപ്പുറത്തും ഉപരോധ സമരം നടക്കുന്നുണ്ട്.  തിരുവനന്തപുരത്ത് ഇ.ടി.മുഹമ്മദ് ബഷീറിന്റേയും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും നേതൃത്വത്തിലാണ് ഉപരോധ സമരത്തിന് തുടക്കം കുറിച്ചത്.

 

 

Top