youth-league-president-munavarali

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവ്വറലി തങ്ങളെ തിരഞ്ഞെടുത്തു. പി കെ ഫിറോസ് ആണ് ജനറല്‍ സെക്രട്ടറി. ഇന്ന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൌണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്

യൂത്ത് ലീഗ് ജില്ലാ കമ്മറ്റികളുടെ നിലപാട് ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ തേടിയിരുന്നു. അതിനിടയിലാണ് മുനവ്വറലി തങ്ങളുടെ പേരും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്.

ലീഗ് നേതാക്കളുടെ പിന്തുണയോടെ മലപ്പുറം ജില്ലാ കമ്മറ്റിയാണ് മുനവ്വറലി തങ്ങളുടെ പേര് മുന്നോട്ട് വെച്ചത്.

Top