ആക്ഷേപം ഒഴിവാക്കാന്‍ ജലീല്‍ മറ്റ് അപേക്ഷകര്‍ക്കും ജോലി നല്‍കി: പി.കെ.ഫിറോസ്

firoze

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവിനെ നിയമിച്ചതിലുള്ള ആക്ഷേപം ഒഴിവാക്കുന്നതിന് കെ.ടി. ജലീല്‍ മറ്റ് അപേക്ഷകര്‍ക്കും കോര്‍പ്പറേഷനില്‍ ജോലി നല്‍കിയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്.

യോഗ്യത ഇല്ലെന്നു പറഞ്ഞ് ഒഴിവാക്കിയ രണ്ട് അപേക്ഷകരെ ഇതിനോടകം തന്നെ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേയ്ക്ക് നിയമിച്ചെന്നാണ് ഫിറോസ് പറഞ്ഞത്. കോഴിക്കോട് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറെ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു ഫിറോസ് ഇക്കാര്യം പറഞ്ഞത്.

Top