വര്‍ഗ്ഗീയ പരാമര്‍ശം; പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന് പി.കെ ഫിറോസ്

കോട്ടയം: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടി പി.കെ ഫിറോസ്.

പി സി ജോര്‍ജ്ജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണെന്നും പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും പൊലീസ് ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.

കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോര്‍ജ്ജെന്നും ഫിറോസ് പരിഹസിച്ചു. ഈരാറ്റുപേട്ടയിലെ മുസ്ലിംങ്ങള്‍ തീവ്രവാദികളാണെന്ന പി സി ജോര്‍ജ്ജിന്റെ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു.

Top