ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ പി.കെ. ഫിറോസിനെതിരെ അന്വേഷണം

തിരുവനന്തപുരം: യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ അന്വേഷണം നടത്തും.

തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ജയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടക്കുക. എംഎല്‍എയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായാണ് ജയിംസ് മാത്യു രംഗത്തെത്തിയത്.

ബന്ധുനിയമനത്തിനെതിരെ താന്‍ മന്ത്രിയ്ക്ക് എഴുതിയെന്ന പേരില്‍ പി.കെ ഫിറോസ് വ്യാജക്കത്ത് പുറത്തു വിട്ടെന്നാണ് ആരോപണമുന്നയിക്കുന്നത്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രന്‍ ഡി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരില്‍ ഒരു കത്ത് പികെ ഫിറോസ് പുറത്തു വിട്ടിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുകയായിരുന്നു. ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ജയിംസ് മാത്യു വ്യക്തമാക്കിയിരുന്നു.

Top