ബന്ധുനിയമന ആരോപണം; എ.കെ ബാലനെതിരെയും പി.കെ. ഫിറോസ് രംഗത്ത്

കോഴിക്കോട്: നിയമമന്ത്രി എ.കെ ബാലനെതിരെ ബന്ധുനിയമന ആരോപണമുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്.

കിര്‍ത്താഡ്‌സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ ചട്ടങ്ങള്‍ മറികടന്നാണ് സ്ഥിരപ്പെടുത്തിയതെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് നിയമമന്ത്രി എ.കെ ബാലനെതിരെയും ആരോപണവുമായി ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്.

എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണെന്നാണ് ഫിറോസ് ആരോപിച്ചത്. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും മണിഭൂഷനെ കൂടാതെ യോഗ്യതയില്ലാത്ത മറ്റു മൂന്നു പേരെകൂടി നിയമിച്ചുവെന്നും ഫിറോസ് പറയുന്നു.

Top