തൃശൂരിൽ വീണ്ടും കൊലപാതകം ; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ : തൃശൂരിൽ വീണ്ടും കൊലപാതകം. പഴന്നൂരിലെ പട്ടിപ്പറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട റഫീക്കും സുഹൃത്തായ ഫാസിലും കഴിഞ്ഞ നാല് മാസമായി പട്ടിപറമ്പിൽ ഒരു വാടക വീട്ടിലായിരുന്നു താമസം. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പാലക്കാട് നിന്നും ഒരു സംഘം കഴിഞ്ഞ ദിവസങ്ങളിൽ റഫീഖിനെ അന്വേഷിച്ച് സ്ഥലത്തെത്തിയിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

Top