ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കൊല്ലം: ഓച്ചിറയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. കെഎസ് പുരം കല്ലുംമൂട്ടില്‍ ജോജുവാണ് (26) മരിച്ചത്.

ഇന്നലെ അര്‍ധരാത്രിയോടെ ദേശീയ പാതയില്‍ ചങ്ങന്‍കുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം. പരുക്കേറ്റ കുലശേഖരപുരം സ്വദേശി പ്രതീഷിനെ (37) കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top