ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വയനാട്ടില്‍ യുവാവ് മരിച്ചു

accident

വയനാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് വയനാട് മാനന്തവാടിയില്‍ യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയായ പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്.

പീച്ചങ്കോട് വെച്ച് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. സഹയാത്രികനായ കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപിനെ (19) ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top