തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പേട്ട ആനയറ സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ആറംഗ സംഘമാണ് കൊലപ്പെടുത്തിയത്.

അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. രണ്ടുവര്‍ഷം മുമ്പ് നേമത്ത് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അനൂപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നതാണ് വിപിനെതിരെയുള്ള കേസ്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മുഖ്യപ്രതി മുരുകനും കൂട്ടാളികള്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ബാറില്‍വച്ച് രണ്ടുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പൊലീസ് വിപിനെതിരെ കേസെടുത്തിരുന്നു.

Top