425 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് റെയ്ഡില്‍ പിടിയില്‍

കോഴിക്കോട്: 425 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എക്‌സൈസ് റെയ്ഡിലാണ് കോഴിക്കോട് കോവൂര്‍ ഉമ്മളത്തൂര്‍ത്താഴം സ്വദേശി അതുല്‍മിത്ത് (23) പിടിയിലായത്.

രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് യുവാവ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

പരിസര പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണവും പരിശോധനയും ഉണ്ടാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top