സജി മഞ്ഞക്കടമ്പിലിനെ പുറത്താക്കിയതായി ജോസ് കെ. മാണി വിഭാഗം

കോട്ടയം: യൂത്ത് ഫ്രണ്ട്-എം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സജി മഞ്ഞക്കടമ്പിലിനെ പുറത്താക്കിയതായി ജോസ് കെ. മാണി വിഭാഗം. സാജന്‍ തൊടുകയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തതായി ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

നിലവില്‍ സജി മഞ്ഞക്കടമ്പില്‍ പി.ജെ. ജോസഫിനൊപ്പമാണ്. ഇതാണ് പുറത്താക്കലിന് വഴിവച്ചത്. എന്നാല്‍ ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയുള്ള തീരുമാനമാണ് ഇതുമെന്ന് പി.ജെ ജോസഫ് പരിഹസിച്ചു.

അതേസമയം യൂത്ത് ഫ്രണ്ടിന്റെ നാല്‍പ്പത്തൊമ്പതാം ജന്മദിനം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ടായാണ് ആഘോഷിച്ചത്.തിരുവനന്തപുരത്ത് എല്‍എംഎസ് ഓര്‍ഫനേജിലെ കുരുന്നുകള്‍ക്കൊപ്പമാണ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷതവഹിക്കുന്ന ആഘോഷം. പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Top