ദേശീയ പാതയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : കഴക്കൂട്ടം ദേശീയ പാതയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കാര്യവട്ടം ലക്ഷം വീട്, പിണക്കോട്ടുകോണം ഉണ്ണി എന്ന രജിത്ത് ആണ് മരിച്ചത്.

റോഡിന് സമീപത്ത് നിന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്.

Top