കൊടൂരാറ്റിലെ കളത്തുകടവില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

deadbody

കോട്ടയം: കൊല്ലാടിനടുത്ത് കൊടൂരാറ്റിലെ കളത്തുകടവില്‍ നീന്താനിറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ മുങ്ങി മരിച്ചു. രാവിലെ പതിനൊന്നരയോടെ നടന്ന സംഭവത്തില്‍ രണ്ടു പേര്‍ രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ പുത്തന്‍പുരയില്‍ ടോണി (20) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് ടോണി.

നീന്താനിറങ്ങിയ മൂന്നു പേരില്‍ ഒരാളെ സമീപവാസിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. അരമണിക്കൂറോളം തെരച്ചില്‍ നടത്തിയാണ് ടോണിയുടെ മൃതദേഹം കണ്ടെത്തിയത്.

Top