തിരുവല്ലം ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

accident

കോവളം: തിരുവല്ലം ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. വാഴമുട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം സ്വദേശിയായ നിധിന്‍ സേവ്യര്‍(18) ആണ് മരിച്ചത്. റോഡരികില്‍ രക്തം വാര്‍ന്ന് കിടന്ന ഇവരെ പോലീസുകാര്‍ ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

രക്തം അധികമായി വാര്‍ന്നതിനെ തുടര്‍ന്നാണ് നിധിന്‍ സേവ്യര്‍ മരണപ്പെട്ടത്. നിഥിനൊപ്പം യാത്ര ചെയ്ത നിജോ ജോയി(18) യുടെ നിലയും ഗുരുതരമായി തുടരുകയാണ്.

Top