സിനിമ സ്റ്റൈലിൽ അയൽവാസിയുടെ കട പൊളിച്ച് യുവാവ്

ണ്ണൂർ ;സിനിമ സ്റ്റൈലിൽ അയൽവാസിയുടെ കട പൊളിച്ച് യുവാവ്. കണ്ണൂർ ചെറുപുഴയിലാണ് കഴിഞ്ഞ ദിവസം ആൽബി മാത്യു എന്ന യുവാവ് ജെ.സി.ബി കൊണ്ട് അയൽ വാസിയുടെ കട പൊളിച്ചത്. തന്റെ കല്യാണം മുടക്കിയതാണ് കട പൊളിക്കാൻ ഉണ്ടായ ദേഷ്യത്തിന് കാരണം എന്ന് ആൽബി പറഞ്ഞു.

ഊമലയിൽ കച്ചവടംനടത്തുന്ന കൂമ്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് പൊളിച്ചത്. സോജി കടയടച്ച് പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആൽബിയേ പൊലീസ് റിമാന്റ് ചെയ്തു.

Top