റിയാദില്‍ കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

കൊടുവള്ളി: റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷന്‍ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുല്‍ സലാമിന്റെ മകന്‍ സാബിര്‍ അബ്ദുല്‍ സലാം (22) റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സുബു അബ്ദു സലാം, സഹോദരങ്ങള്‍: സഹല അബ്ദുല്‍ സലാം, സാല്‍വ അബ്ദുല്‍ സലാം, സബീഹ് അബ്ദുല്‍ സലാം.

Top