നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു

തൃശ്ശൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പുതുക്കാട് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തില്‍ ബസ് തടഞ്ഞത്. ലാത്തിച്ചാര്‍ജ്ജില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നവ കേരള യാത്ര തൃശ്ശൂരില്‍ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ന് ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു.

Top