മലപ്പുറം: പി.വി. അൻവർ എംഎൽഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയതായി പരാതി. നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാജഹാൻ പായിമ്പാടമാണ് അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിൽ നടന്ന എൽഡിഎഫ് കുടുംബയോഗത്തിൽ അൻവർ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. അൻവറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.