youth congress stand

deen

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരിച്ചു വിളിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പുകഞ്ഞ കൊള്ളി പുറത്തെന്ന സമീപനം സ്വീകരിച്ച് കോണ്‍ഗ്രസ് ആത്മാഭിമാനം സംരക്ഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാണിയോട് യു.ഡി.എഫ് നേതാക്കള്‍ ഇനി മൃദുസമീപനം സ്വീകരിക്കരുത്. അങ്ങോട്ടുപോയി ചര്‍ച്ചയും നടത്തരുതെന്നും ഡീന്‍ പറഞ്ഞു.

കോണ്‍ഗ്രസോ യു.ഡി.എഫോ മാണിയെ പ്രകോപിപ്പിച്ച് പുറത്താക്കിയിട്ടില്ല. ന്യായമായ ഒരു കാരണവുമില്ലാതെ പുറത്തു പോയവരെ തിരിച്ചുവിളിക്കേണ്ട ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധവും അവസാനിപ്പിക്കണം. മാണിയുടെ തീരുമാനം കേരള കോണ്‍ഗ്രസിന്റെ താഴേത്തട്ട് ഉള്‍ക്കൊണ്ടിട്ടില്ലെന്നും ഡീന്‍ പറഞ്ഞു

Top