കഞ്ചാവ് കേസ് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍ നിന്ന് മാറിനിന്ന് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പരിപാടിയില്‍ നിന്ന് മാറിനിന്ന് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ ജില്ലയിലെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസിന്റെ വീട്ടില്‍ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചത്.

നഹാസ് നേതൃത്വം നല്‍കുന്ന ശബരിമല ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം ചെന്നിത്തല ഒഴിവാക്കുകയായിരുന്നു. ഹരിപ്പാട് ഒഴിവാക്കാനാകാത്ത പരിപാടികള്‍ ഉള്ളതിനാലാണ് പത്തനംതിട്ടയിലെ പരിപാടി മാറ്റിവെച്ചതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. അതേസമയം തിരുവല്ലയിലെ പരിപാടി രമേശ് ചെന്നിത്തല തന്നെ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് പിടികൂടിയത് ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

Top