വാളയാര്‍ കേസ്; വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തൃശൂരില്‍ കരിങ്കൊടി

തൃശൂര്‍: വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ അരിമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്‍, കമ്മീഷന്‍ അംഗംഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയായിരുന്നു.

വാളയാര്‍ കേസില്‍ പ്രതികള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാന വനിതാകമ്മീഷനും അരിമ്പൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യാനെത്തുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാര്‍ വാഹനം തടയാന്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷമായി. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top