തോമസ് ചാണ്ടിയുടെ വീട്ടില്‍ കരിങ്കൊടി കെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

youth congress

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം.

തോമസ് ചാണ്ടിയുടെ എറണാകുളത്തെ വീട്ടിലേക്ക് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

വീടിനു മുന്‍പില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കെട്ടുകയും ചെയ്തു.

എന്നാല്‍, പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top