‘നിറത്തില്‍ നല്ലതുമില്ല മോശവുമില്ല, പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും’;രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി:ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ‘നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും’ എന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ രാമകൃഷ്ണന് പിന്തുണ അറിയിച്ചിരിക്കുന്നത്.

‘നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും. രാമകൃഷ്ണന്‍ ഒരു നല്ല മനുഷ്യനും, നല്ല കലാകാരനുമാണ്. ഉപാധികളും പക്ഷേകളുമില്ലാതെ രാമകൃഷ്ണനൊപ്പം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Top