കാസര്‍ഗോട് ഇരട്ടക്കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന്. . .

പെരിയ: കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക റിപ്പേര്‍ട്ട്.

മുമ്പ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പീതാംബരന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതക്തതിന് കാരണം എന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് .

തിരിച്ചടിക്കുന്നതിന് ആസൂത്രണം ചെയ്ത് കാത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

Top