കേശവ് ചന്ദ് യാദവ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞദിവസമാണ് രാജിവച്ചത്. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനും സ്ഥാനമൊഴിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താന്‍ രാജിവെക്കുന്നതെന്നും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും കേശവ് ചന്ദ് രാഹുല്‍ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ പറഞ്ഞു.

Top