കാസര്‍ഗോഡ് കൊലപാതകത്തില്‍ അപലപിക്കാത്ത മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നു: ഷാനിമോള്‍ ഉസ്മാന്‍

കാസര്‍കോട്: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍.

കൊലപാതകത്തെ എതിര്‍ക്കാത്ത എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ് ഉള്ളതെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സിപിഎമ്മിന്റെ അവകാശം നഷ്ടപെട്ടെന്നും അതിനാല്‍ സിപിഎമ്മിനെ നിരോധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി

Top