രാജി ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്

youth congress

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

തോമസ് ചാണ്ടിയ്‌ക്കെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top