youth congress march conflict

തിരുവനന്തപുരം: തലശേരിയില്‍ ദളിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ മ്യൂസിയത്തിന്റെ പരിസരത്ത് നിന്നാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡയത്തിന്റെ പരിസരത്തു വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു

തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിട്ട പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു. കണ്ണീര്‍വാതകം ഏറ്റ് വനിത പ്രവര്‍ത്തകര്‍ റോഡില്‍ വീണു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Top